Quote for the day
നി൭ൻറ ചിന്ത ഞാൻ ആകാം
എ൭ൻറ നാവ് നീ ആകാമോ
“ഒന്ന് പോകാമോ”
Recent Writings
- Free souls April 3, 2022
- വിളി February 26, 2022
- 22. February 13, 2022
- 21. January 15, 2022
- 20. December 31, 2021
Post Categories
- കേട്ട കാഴ്ച - ഊണ് കഴിക്കാൻ അമ്മായി വിളിച്ചു. ഉച്ചനേരത്തിങ്ങോട്ടിറങ്ങിയതിൽ അങ്ങനെയൊരുദ്ദേശം ഉണ്ടായിരുന്നില്ല. എന്നാൽ ഉടനെ എന്റെ ചിന്തയിൽ വാളമ്പുളി പിഴിഞ്ഞൊഴിച്ച വടുകപ്പുളിയൻ നാരങ്ങയും പച്ചമോരും ഇടം പിടിച്ചു. അതും പറഞ്ഞു കേട്ടതാണ്. പണ്ട് ഊണ് നേരത്ത് ഒരിക്കൽ പാല് വാങ്ങാൻ ചെന്നപ്പോൾ ഉണ്ണാൻ അമ്മായിയുടെ... Read more »
- കുട്ടി - ചെറിയ പെൺകുട്ടി അയാളുടെ കാലുകളിൽ തന്നെ സൂക്ഷിച്ചു നോക്കി നിന്നു. അയാൾ ധരിച്ചിരുന്ന ചെരുപ്പ് അവളുടെ ജ്യേഷ്ഠന്റേതു പോലെയുള്ളതായിരുന്നു. പെൺകുട്ടിക്ക് അയാളോട് സ്നേഹം തോന്നി.അതു കൊണ്ട് ചിരിച്ചു. ആയാളും ചിരിച്ചു. പിന്നീട് പെൺകുട്ടി ജ്യേഷ്ഠനുമായി കളിക്കുന്നതുപോലെ ഒരു പുരികം മാത്രം ഉയർത്തിക്കാണിച്ചു.... Read more »
- പല ലോകങ്ങൾ - ഓരോരുത്തരും അവരുടേതായ ലോകങ്ങൾ സൃഷ്ടിച്ച് അതിനുള്ളിൽ വസിക്കുന്നുവരായത് കൊണ്ട് തന്നെ ഓരോരുത്തർക്കും അവരുടേതായ ന്യായീകരണങ്ങളുണ്ട്, എല്ലാത്തിനും. ആരെയും ഒന്നിനും കുറ്റപ്പെടുത്താനാവില്ല. ജീവിതം നമ്മെ വഹിച്ചു കൊണ്ടു പോകുന്ന വഴികൾ ഓരോരുത്തരെയും വലയം ചെയ്യുന്ന ചിന്തകളെ രൂപപ്പെടുത്തുന്നു.ചിന്തയുടെ തലങ്ങൾ പ്രകാശിക്കണം, അഥവാ പ്രകാശിപ്പിക്കണം.... Read more »
- തെളിഞ്ഞ പ്രാർത്ഥന - കുട്ടിയമ്മയ്ക്ക് ഇന്നലെ രാത്രി അട കഴിക്കണമെന്ന ആഗ്രഹം. അടുക്കളയിൽ ആരുമുണ്ടായിരുന്നില്ല. എല്ലാവരും ഉറങ്ങാൻ തയ്യാറെടുക്കുമ്പോഴാണ് ചേപ്പുവിന്റെ അടുത്താണ് ഇക്കാര്യം പറഞ്ഞത്. പെട്ടെന്നുതന്നെ എല്ലാവരും വലിയ മുറിയിലേക്ക് വന്നു.പറഞ്ഞു വന്നപ്പോൾ അട കഴിക്കാൻ എല്ലാവർക്കും കൊതി തോന്നി കാണും. എനിക്ക് നല്ല രസം... Read more »
- അദൃശ്യസൂത്രങ്ങളാലുള്ള ബന്ധനം - കാർപോർച്ച് ഒഴിഞ്ഞപ്പോൾ മുറ്റത്തേക്ക് നോക്കാൻ സുഖമുണ്ട്. ഏറെ സ്ഥലം ഉള്ളതു പോലെ. പിച്ചക പൂക്കൾ ഒരുപാട് താഴെവീണു കിടക്കുന്നുണ്ട്. ചെറുമരങ്ങളുടെ നിഴലുകൾ മണ്ണിലിളകുന്നു. വെയിൽ മാഞ്ഞത് ഞൊടിയിടയിൽ ആണ്. ശലഭങ്ങൾ ഒക്കെ എവിടെയോ ഒളിച്ചു. കാറ്റിന്റെ ഭാവവും മാറി. മുറ്റത്തേക്കിറങ്ങി നിന്ന... Read more »
- വെള്ളപ്പുസ്തകം - ഒരാഴ്ച ഞാൻ ഇവിടെ നിന്നും വിട്ടുനിൽക്കുകയാണ്. എന്തോ ഒന്ന് അന്വേഷിച്ച് കണ്ടെത്താൻ ഉണ്ട്. അതെന്താണെന്ന് ഇതുവരെ വ്യക്തമായില്ല, എങ്കിലും യാത്ര തുടങ്ങാതെ വയ്യ. താഴെ പറയുന്നത് എനിക്കു ചെയ്യാൻ ഇഷ്ടമുള്ള കാര്യങ്ങളാണ്.ഓരോ ദിവസവും ഓരോന്ന് വെച്ച് ചെയ്യണം എന്നാണ് വിചാരം. മരങ്ങൾക്കിടയിലൂടെ... Read more »
- മരണമില്ലാത്തവർ - “മരുന്നു കഞ്ഞി തരട്ടെ കുറച്ച്? “ “അമ്മ ഉണ്ടാക്കിയതാണോ? “ “വേറെ…, കൊച്ചേച്ചി ഉണ്ടാക്കി ചേട്ടന്റെ കയ്യിൽ കൊടുത്തു വിട്ടിരുന്നത്, അതൊക്കെ അന്തക്കാലമല്ലേ? “ നിശ്ശബ്ദത. തിരശ്ശീലയ്ക്ക് അപ്പുറത്ത് കുറെപ്പേർ. സ്വന്തക്കാർക്ക് വേണ്ടി അവർ ചെയ്തിരുന്ന കൊച്ചുകൊച്ചു കാര്യങ്ങൾ ഇപ്പോൾ വളർന്നു... Read more »
- ഒഴുകിപ്പോകുന്ന ഒരു നക്ഷത്രം - പറമ്പ് വൃത്തിയാക്കൽ അവസാനിപ്പിച്ച് എല്ലാവരും പോയി. പടിഞ്ഞാറേ മൂലയിലുള്ള കാപ്പിച്ചെടി മാത്രം നിർത്തിയിട്ടുണ്ട്. വെള്ളപ്പൂക്കൾ കാണുന്നത് സന്തോഷം തന്നെ. ഇളംവെയിൽ. ഇവിടെ മാത്രം തുമ്പികൾ കൂട്ടമായി പറക്കുന്നു. ഇവയെല്ലാം ഇവിടെത്തന്നെ ഉണ്ടായിരുന്നതാണോ? ഇനി പാർക്കാൻ ഇടമില്ലാതെ വരുമോ? ഇത്രയ്ക്കധികം ഒഴിഞ്ഞ പറമ്പുകൾ... Read more »
- മനസ്സിന്റെ ചെറിയ ആഘോഷങ്ങൾ - ചുവരിൽ ഏതോ ചെടിയുടെ നിഴൽ ഇളകിക്കൊണ്ടിരിക്കും. ഒന്നും ചെയ്യാനില്ല എന്ന് കരുതി അത് നോക്കി കിടന്ന രാത്രികൾ ഒരുപാടുണ്ട്. അങ്ങനെ കിടക്കുമ്പോൾ ആ കൃത്യതയാർന്ന നിഴലുകൾ ഇപ്പോൾ വരച്ചു തീർത്ത ഒരു ചിത്രത്തെ ഓർമിപ്പിച്ചു. ഇലകളുടെ അതിരുകൾ, ജനൽ കമ്പികൾ -എല്ലാം... Read more »
- അറിയാത്ത കാര്യങ്ങൾ - കട്ടിയുള്ള ചീനച്ചട്ടിയിൽ സുഗന്ധദ്രവ്യങ്ങൾ ചൂടാക്കുന്ന ഒരു വൃദ്ധയുടെ രൂപമായിരുന്നു എന്റെ മനസ്സിൽ. ചെറിയ ഏതോ വെളിച്ചത്തിൽ അവരങ്ങനെ ചെയ്തുകൊണ്ടേയിരിക്കും. ഏതോ കഥയിൽ നിന്ന് ഇറങ്ങി വന്ന പോലെ ഒരു രൂപം. തുടർച്ചയായി ചില രാത്രികളിൽ ഇതേ സുഗന്ധം അനുഭവിച്ചു വന്നു.... Read more »
- ആമുഖം - ഇതെല്ലാം ഞാൻ മമ്മയ്ക്കെഴുതിയ കത്തുകളാണ്. മമ്മയുടെ മനസ്സിൽ സന്തോഷവും ഉന്മേഷവും നിറയ്ക്കാൻ. ഒരു ദിവസം മമ്മയെ കാണാതെ എങ്ങനെ കഴിയുമെന്നോർത്തു ഞാൻ ഭയന്നിട്ടുണ്ട്, പണ്ട്. ഞാൻ ഇപ്പോഴും ഇവിടെ പഠിച്ചുകൊണ്ടിരിക്കുകയാണ് എന്നായിരിക്കുമോ മമ്മ കരുതുന്നത്? എത്രയോ വർഷങ്ങളായി ഈ നഗരത്തിൽ വന്നിട്ട്.... Read more »
- 1. - മമ്മാ, ഞാനിന്ന് മെഴുകുതിരികളുടെ ഒരു എക്സിബിഷന് പോയി. ഒരു സ്റ്റാളിൽ കയറിയപ്പോൾ പല ആകൃതിയിലുള്ള മെഴുകുതിരികൾ കത്തിച്ച വെച്ചിരിക്കുന്നു. പെട്ടെന്ന് എനിക്കെന്തോ ഒരോർമ്മ. മറവിയുടെ നേർത്ത ആവരണത്തിനുള്ളിൽ എന്തോ എന്തോ എന്റെ മസ്തിഷ്കത്തിൽ തെളിഞ്ഞു. അല്പം കഴിഞ്ഞപ്പോൾ അതെനിക്ക് പൂർണമായി... Read more »
- 2. - മമ്മാ, ഞാനാ കത്ത് പിച്ചിചീന്തി എറിഞ്ഞു. ആ തുണ്ടുകൾ അടുപ്പിലെ വെണ്ണീർ ആകുന്നത് നോക്കിനിന്നു. അടുത്ത നിമിഷം എനിക്ക് വല്ലാത്ത നഷ്ടബോധം തോന്നി. അതിൽ എന്താണ് എഴുതിയിരുന്നത് എന്ന് ഞാൻ മറന്നു പോകുന്ന ഒരു ദിവസവും ഇതേപ്പറ്റി ആലോചിച്ചിരുന്നു ഞാൻ വിഷമിക്കും... Read more »
- 3. - മമ്മാ, രാത്രി എത്ര ഭീകരമാണെന്ന് സെലിൻ എന്നോട് പറഞ്ഞു. ഞാൻ അത്ഭുതപ്പെട്ടു കാരണം രാത്രി എനിക്കെന്നുമൊരു ആഹ്ലാദം ആയിരുന്നു. അവളുടെ മാതാവിന്റെ സ്നേഹത്തെയും വാത്സല്യത്തെയും കുറിച്ചുള്ള ഓർമ്മകൾ അവളുടെ നിദ്രയെ കവരുന്നത്രേ. അവളുടെ പിതാവും സഹോദരനും കഴിഞ്ഞ വർഷമുണ്ടായ ലഹളയിൽ മരണപ്പെട്ടു... Read more »
- 4. - മമ്മാ, ഇന്ന് പുലര്കാലത്തിൽ ഒരു സ്വപ്നം കണ്ടു. ഭംഗിയായി അലങ്കരിച്ച ഒരു വീട്. അതിന്റെ ഓടുകൾ ചുവന്നതും ചുവരുകൾ കറുത്ത ചായമടിച്ചതും ആണ്. എന്റെ ഹൃദയത്തെ കവർന്ന കാഴ്ച അതൊന്നുമല്ല. ഓടിൽ നിന്ന് വള്ളിച്ചെടികൾ താഴേക്ക് തൂങ്ങുന്നു. അവയിൽ കുലകുലയായി ചുവന്ന... Read more »
- 5. - മമ്മാ, ചന്ദ്രബിംബം കാണണം എന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. കാർമേഘങ്ങൾ എല്ലാം മറച്ചിരുന്നു. എനിക്ക് ദുഃഖം തോന്നി. എപ്പോഴോ ആകാശ കരിമ്പടക്കെട്ടിൽ രണ്ടു നക്ഷത്രങ്ങൾ. എന്തുകൊണ്ടോ എനിക്കപ്പോൾ മമ്മയെ ഓർമ്മ വന്നു. മമ്മയുടെ മുഖം മാത്രം. മറ്റൊന്നുമില്ല. അത്ഭുതം തോന്നി. ആ... Read more »
- 6. - മമ്മാ, നൂറിനെ സന്ദർശിക്കുന്നതിനായി റിക്ഷ കാത്തു നിൽക്കുകയായിരുന്നു ഞാൻ. ഏറെ നേരം നിന്നു. അല്പം മാറി ഒരു അപ്പൂപ്പനും രണ്ട് കൊച്ചുമക്കളും നടവഴിയിൽ ഇരുന്നിരുന്നു. ആൺകുട്ടിക്ക് പത്തു വയസ്സു കാണും. പെൺകുട്ടി ചെറുതാണ്. നാലോ അഞ്ചോ വയസ്സ്, അത്രയേ വരു. അപ്പൂപ്പൻെറയും ... Read more »
- 7. - മമ്മാ, ഇന്നലെ എനിക്ക് ഒരു മൈനയുടെ തണുത്ത് വിറങ്ങലിച്ച ശരീരം കിട്ടി. ശിശിരം ആരംഭിച്ചതേ ഉള്ളൂ . പാർക്കിലുള്ള ആ വലിയ മരത്തിന്റെ കീഴിൽ അതിനെ സംസ്കരിച്ചു. ഇന്ന് നോക്കിയപ്പോൾ ആ കുഴിമാടം മൂട തക്കവണ്ണം ആ മരം ഇലകൾ പൊഴിച്ചിരിക്കുന്നു.
- 8. - മമ്മാ, രാവിലെ മുതൽ ചുവരുകൾ വൃത്തിയാക്കുകയാണ്. സോപ്പു വെള്ളത്തിൽ തുണി മുക്കി തുടച്ചു കൊണ്ടിരുന്നു. അലമാരകൾ എല്ലാം പൂതലിച്ചു കിടക്കുകയാണ്. റോഡിനപ്പുറം ഉള്ള കെട്ടിടത്തിലെ ഒറ്റ മുറി യുടെ ഉൾവശം ഇവിടെ നിന്ന് നോക്കിയാൽ കാണാം. അവിടെ താമസിക്കുന്ന ആൾ തനിച്ചാണ്... Read more »
- 9. - മമ്മാ, ഇന്നലെ ഞാൻ സെൽമയുടെ അമ്മയെ കാണാൻ പോയിരുന്നു. അവളുടെ തൊട്ടടുത്തു മരണം നിൽക്കുന്നത് പോലെ തോന്നി എനിക്ക്. എന്താണ് കാരണം എന്ന് അറിയാമോ? അവളുടെ മനസ്സിന്റെ ശക്തി ക്ഷയിച്ചു തുടങ്ങിയിരിക്കുന്നു. രണ്ടാഴ്ചയായി പൂർണ്ണമായും കിടക്കയിൽ തന്നെയാണ്. എത്ര ചുണയുള്ളവളായിരുന്നു എന്റെ... Read more »
- വിളി - കുട്ടികൾ ഒളിച്ചുകളി തുടർന്നു. ഇരുട്ട് വീണതും കടകളിൽ ആളുകൾ അധികമായി വരുന്നതും അവർ ശ്രദ്ധിച്ചിരുന്നു. കടയിലെത്തുന്ന ഇടപാടുകാരുടെ കുട്ടികളെയും അവർ ഇടം കണ്ണിട്ടു നോക്കി. കൂടുതൽ ബഹളം വച്ച് കളിക്കാൻ അത് പ്രേരണയാവുകയും ചെയ്തു. തങ്ങളുടെ സ്വാതന്ത്ര്യത്തെ പ്പറ്റി ആ കുട്ടികളും... Read more »
- When Emptiness flowers - I know that he is seeing someone. From the scent of his shirt, his facial expression when he is sitting in his favourite window seat. We have a sitting place... Read more »
- 8. - ഇപ്പോഴെനിക്കെന്താണ് അതെപ്പറ്റി തോന്നുന്നതെന്ന് ചോദിക്കു. “അറിയില്ല “ ഇനിയൊരിക്കലും ചിലപ്പോൾ തമ്മിൽ കാണില്ല എന്നു തോന്നിയ നിമിഷം അയാൾ അകന്നു പോയതാണോ? ആയിടെ തിരിച്ചും മറിച്ചും കുറേ ആലോചിച്ചിരുന്നു. പിന്നീ ട ത് നിർത്തി. എപ്പോഴോ മനസ്സിലായി മനുഷ്യരെ മനസ്സിലാക്കാൻ ജീവിതമെന്നെ... Read more »
- 7. - അതിനുശേഷം എന്താണ് നടന്നത്?അയാൾ എന്റെ ജീവിതത്തിൽ നിന്നും മാഞ്ഞു പോയി. നേർത്തതെങ്കിലും ശക്തമായ ആ ചരട് എനിക്ക് പകർന്നു നൽകിയ മാനസിക ബലം, ഏകാന്തമായിരുന്ന ജീവിതത്തിൽ അത് വരുത്തിയ വ്യത്യാസങ്ങൾ, എല്ലാം അക്ഷരങ്ങളിലൊതുങ്ങി. പെട്ടെന്നൊരു ദിവസം അത് പൊട്ടിപ്പോയി. കാരണം? അറിയില്ല
- 6. - ഒറ്റയ്ക്ക് കുന്നിൻ മുകളിലും പുഴയോരത്തും പോയിരിക്കരുതെന്ന് അവൻ എന്നോട് പറഞ്ഞു. ശ്രദ്ധിക്കണം, പെൺകുട്ടികൾ വളരെ ശ്രദ്ധിക്കണം. ഞാൻ വളരെ സന്തോഷത്തിലായിരുന്നു. സുഖകരമായ ചിന്തകൾ, അധികം ഇടവേളകളില്ലാതെ ചുണ്ടിൽ വിരിയുന്ന പുഞ്ചിരി. മഴ പെയ്തു തുടങ്ങി. സൂര്യൻ കത്തിജ്വലിക്കുകയാണ് . എന്റെ ആത്മാവിന്റെ... Read more »
- 5. - ദൂരെയുള്ള മലമുകളിലേക്ക് ഒരു ഉല്ലാസയാത്ര സംഘടിപ്പിച്ചു. എനിക്ക് വലിയ ഉത്സാഹമായിരുന്നു-അവിടെ എന്തോ എന്നെ കാത്തിരിക്കുന്നതായി ഒരു തോന്നൽ . എന്നാൽ എന്റെ മനസ്സ് തെറ്റായി സംവദിച്ചതായിരുന്നു. രോഗം എന്നെ കീഴ്പ്പെടുത്തിക്കളഞ്ഞു. യാത്രയിൽ പങ്കെടുക്കാൻ എനിക്ക് ആകുമായിരുന്നില്ല. എനിക്കൊരു കുറിപ്പ് കിട്ടി. അതിപ്രകാരമായിരുന്നു.... Read more »
- 4. - .വല്ലാത്ത സന്തോഷമോ ദുഃഖമോ തോന്നുമ്പോഴാണ് ഞാനെന്റെ ചുവന്ന നോട്ടുപുസ്തകം തുറക്കുക. അന്നെന്റെ ഹൃദയം സന്തോഷത്താൽ എത്ര വിടർന്നിരുന്നു എന്ന് പറഞ്ഞറിയിക്കാൻ വയ്യ. സമ്മാനമായി ലഭിച്ച പുതിയ പേനയിൽ ഞാൻ മഷി നിറച്ചു.എങ്ങനെ എഴുതണം എന്ന് എനിക്കറിഞ്ഞുകൂടായിരുന്നു. പുസ്തകത്തിന്റെ ഏടുകൾ കീറുക എന്നത്... Read more »
- 3. - എത്രയും പെട്ടെന്ന് കുറച്ചു പണവുമായി നദിക്കരയിൽ വരണമെന്ന് പറഞ്ഞ് അവനെന്നെ ടെലിഫോണിൽ വിളിച്ചു പറഞ്ഞു.എനിക്ക് വല്ലാത്ത ഉത്‍സാഹം തോന്നി, അധികമായ സന്തോഷവും. പെട്ടെന്നുതന്നെ വീട് പൂട്ടി ഞാൻ പുറത്തിറങ്ങി. കഠിനമായ വെയിലുള്ളതിനാലാവും, നദീതടം വിജനമായിരുന്നു. അവിടെ ഞങ്ങളിരുവരും മാത്രം. ആ ചിന്ത... Read more »
- ഇടയ്‌ക്കൊക്കെ - രണ്ടാം നിലയിലെ ജനലിലൂടെ ഉള്ള കാഴ്ചയാണ്. ഇവിടെ നിന്ന് നോക്കിയാൽ ഇടവഴി കാണാം. ഇടുങ്ങിയതെങ്കിലും ടാറിട്ട റോഡ് തന്നെ. തെരുവിളക്ക് നല്ല പ്രകാശം ഉള്ളതാണ്. വഴിയിൽ ഇലകൾ വീണു കിടക്കുന്നത് വരെ കാണാവുന്നത്ര വെളിച്ചം. എട്ടര മണിയോടെ ഇവിടമെല്ലാം നിശബ്ദമാ വും.... Read more »
- സ്വന്തം - വീടിന്റെ മുകളിൽ കോഴിയുടെ രൂപം നടുക്കുള്ള ഒരു വടക്കുനോക്കിയന്ത്രം സ്ഥാപിച്ചിരുന്നു . ഞങ്ങൾ അഞ്ച് ആളുകളാണ് വീട്ടിലുള്ളത്. അതിൽ അച്ഛൻ അമ്മ അനിയത്തി ഞാൻ. ഇവരെയെല്ലാം എളുപ്പത്തിൽ കൃത്യമായി മനസ്സിലാക്കാൻ സാധിക്കും. ആ യന്ത്രം കാണിക്കുന്ന നാല് ദിക്കുകൾ പോലെ വ്യക്തം.... Read more »