ഇപ്പോഴെനിക്കെന്താണ് അതെപ്പറ്റി തോന്നുന്നതെന്ന് ചോദിക്കു. “അറിയില്ല “ ഇനിയൊരിക്കലും ചിലപ്പോൾ തമ്മിൽ കാണില്ല എന്നു തോന്നിയ നിമിഷം അയാൾ അകന്നു പോയതാണോ? ആയിടെ തിരിച്ചും മറിച്ചും കുറേ ആലോചിച്ചിരുന്നു. പിന്നീ ട ത് നിർത്തി. എപ്പോഴോ മനസ്സിലായി മനുഷ്യരെ മനസ്സിലാക്കാൻ ജീവിതമെന്നെ… Read more »
അതിനുശേഷം എന്താണ് നടന്നത്?അയാൾ എന്റെ ജീവിതത്തിൽ നിന്നും മാഞ്ഞു പോയി. നേർത്തതെങ്കിലും ശക്തമായ ആ ചരട് എനിക്ക് പകർന്നു നൽകിയ മാനസിക ബലം, ഏകാന്തമായിരുന്ന ജീവിതത്തിൽ അത് വരുത്തിയ വ്യത്യാസങ്ങൾ, എല്ലാം അക്ഷരങ്ങളിലൊതുങ്ങി. പെട്ടെന്നൊരു ദിവസം അത് പൊട്ടിപ്പോയി. കാരണം? അറിയില്ല
ഒറ്റയ്ക്ക് കുന്നിൻ മുകളിലും പുഴയോരത്തും പോയിരിക്കരുതെന്ന് അവൻ എന്നോട് പറഞ്ഞു. ശ്രദ്ധിക്കണം, പെൺകുട്ടികൾ വളരെ ശ്രദ്ധിക്കണം. ഞാൻ വളരെ സന്തോഷത്തിലായിരുന്നു. സുഖകരമായ ചിന്തകൾ, അധികം ഇടവേളകളില്ലാതെ ചുണ്ടിൽ വിരിയുന്ന പുഞ്ചിരി. മഴ പെയ്തു തുടങ്ങി. സൂര്യൻ കത്തിജ്വലിക്കുകയാണ് . എന്റെ ആത്മാവിന്റെ… Read more »
ദൂരെയുള്ള മലമുകളിലേക്ക് ഒരു ഉല്ലാസയാത്ര സംഘടിപ്പിച്ചു. എനിക്ക് വലിയ ഉത്സാഹമായിരുന്നു-അവിടെ എന്തോ എന്നെ കാത്തിരിക്കുന്നതായി ഒരു തോന്നൽ . എന്നാൽ എന്റെ മനസ്സ് തെറ്റായി സംവദിച്ചതായിരുന്നു. രോഗം എന്നെ കീഴ്പ്പെടുത്തിക്കളഞ്ഞു. യാത്രയിൽ പങ്കെടുക്കാൻ എനിക്ക് ആകുമായിരുന്നില്ല. എനിക്കൊരു കുറിപ്പ് കിട്ടി. അതിപ്രകാരമായിരുന്നു…. Read more »
.വല്ലാത്ത സന്തോഷമോ ദുഃഖമോ തോന്നുമ്പോഴാണ് ഞാനെന്റെ ചുവന്ന നോട്ടുപുസ്തകം തുറക്കുക. അന്നെന്റെ ഹൃദയം സന്തോഷത്താൽ എത്ര വിടർന്നിരുന്നു എന്ന് പറഞ്ഞറിയിക്കാൻ വയ്യ. സമ്മാനമായി ലഭിച്ച പുതിയ പേനയിൽ ഞാൻ മഷി നിറച്ചു.എങ്ങനെ എഴുതണം എന്ന് എനിക്കറിഞ്ഞുകൂടായിരുന്നു. പുസ്തകത്തിന്റെ ഏടുകൾ കീറുക എന്നത്… Read more »
എത്രയും പെട്ടെന്ന് കുറച്ചു പണവുമായി നദിക്കരയിൽ വരണമെന്ന് പറഞ്ഞ് അവനെന്നെ ടെലിഫോണിൽ വിളിച്ചു പറഞ്ഞു.എനിക്ക് വല്ലാത്ത ഉത്‍സാഹം തോന്നി, അധികമായ സന്തോഷവും. പെട്ടെന്നുതന്നെ വീട് പൂട്ടി ഞാൻ പുറത്തിറങ്ങി. കഠിനമായ വെയിലുള്ളതിനാലാവും, നദീതടം വിജനമായിരുന്നു. അവിടെ ഞങ്ങളിരുവരും മാത്രം. ആ ചിന്ത… Read more »
ശബ്ദാമയമായ തെരുവിൽ, ആൾക്കൂട്ടത്തിൽ വച്ചാണ് ഞാൻ അവനെ ആദ്യമായി കാണുന്നത്. അരുവിന്റെ കൂടെ ആയിരുന്നു ഞാൻ. അവൾ അവനോട് എന്തോ സംസാരിച്ചുകൊണ്ടിരുന്നു. തെരുവിലെ ബഹളമോ അവരുടെ സംഭാഷണമോ എന്റെ ചെവിയിൽ പതിയുന്നേ ഉണ്ടായിരുന്നില്ല. ഞാൻ ആഴത്തിൽ അറിയുന്ന,കാലങ്ങളായി ഞാൻ തേടുകയായിരുന്നു ഒരാൾ…. Read more »
1. മാസങ്ങൾക്കുമുമ്പ് നടന്ന സംഭവങ്ങൾ ഇപ്പോൾ എന്റെ മനസ്സിൽ തേട്ടി തേട്ടി വരാനുള്ള കാരണം എനിക്ക് തീരെ വ്യക്തമാകുന്നില്ല. അതിനുതകുന്ന യാതൊരുവിധ സംഭവങ്ങളും ഇപ്പോൾ നടന്നില്ല എന്ന് എനിക്ക് ഉറപ്പു പറയാൻ ആകും . ആഹ്ലാദകരമായ ആ ദിനങ്ങളെക്കുറിച്ച് ഞാൻ ഇടയ്ക്ക് പോലും… Read more »