ആ രണ്ടുപേരുമായി ഞാൻ സംഭാഷണത്തിന് മുതിർന്നില്ല. മിണ്ടാതെ കാപ്പി ഊതികുടിച്ചു കൊണ്ടിരുന്നു. ഒന്നാമത്തെ പ്രതിമ പറഞ്ഞു “പണ്ട് അമ്മ പാടത്തു നിന്നും പറിച്ചു കറി വെച്ച് തന്നെ ചീരയുടെ ഒരു സ്വാദ്.” രണ്ടാമത്തെ പ്രതിമ പറഞ്ഞു “എന്റെ അമ്മയുടെ കാലം കഴിഞ്ഞാൽ… Read more »
വഴിയിൽ വൃദ്ധദമ്പതികളെ കൂടാതെ പള്ളിയിലേക്ക് പോകുന്ന പ്രായമായ സ്ത്രീകളും ഉണ്ട്. അഞ്ചരയുടെ കുർബാനയ്ക്ക് പോകുന്നവർ.അവർ ചുറ്റുപാടും ശ്രദ്ധിക്കാറില്ല. ശിരോവസ്ത്രം ചേർത്തുപിടിച്ച് അങ്ങനെ നടന്നു പോകും. പ്രഭാതസവാരിക്കിറങ്ങിയവരെ തൊട്ടു തൊട്ട് തെരുവുനായ. ട്രെയിൻ കൃത്യസമയത്ത് എത്തുന്നത് കൊണ്ട് സ്ഥിരം കാണുന്നവരാണ്. നായയുടെ സ്നേഹം… Read more »
ലോല പറഞ്ഞുകൊണ്ടേയിരുന്നു, അവൾ കണ്ട സ്വപ്നത്തെ പറ്റി. പേടിച്ച് മരവിച്ചു കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പറ്റാത്ത പോലെ ആയെന്നാണ് പറഞ്ഞത്. രാത്രി – പൂർണ്ണചന്ദ്രൻ – കുന്നിന്മുകൾ – വേദനയും ഭയവും ജനിപ്പിക്കുന്ന ഒരു സംഗീതം.അത് എന്താണെന്നറിയാൻ ജനാല തുറന്ന് കുന്നിൻ… Read more »
രാത്രിക്ക് ശേഷം പകൽ തീർച്ചയായും വരും. പക്ഷേ ആ രാത്രിമുഴുവൻ നിങ്ങൾ കണ്ണടച്ചിരിക്കേണ്ട ആവശ്യമില്ല. ചില രാത്രികളിൽ പ്രകൃതി നിലാവൊഴുക്കി നിങ്ങളെ സഹായിക്കും. അല്ലാത്തപ്പോൾ പ്രകൃതിയിൽനിന്നുള്ള ചലനം ഉൾക്കൊണ്ട് നിങ്ങൾ തന്നെ ഒരു തിരി തെളിയിക്കേണ്ടതായി വരും. അപ്പോഴും നിങ്ങൾ പ്രകൃതിയുടെ… Read more »
” കോഴിക്കുഞ്ഞിനെ മടിയിൽ വച്ച് ഓമനിച്ചു കൊണ്ടിരിക്കുന്ന ഒരു ഭർത്താവിനൊപ്പം അവൾ എങ്ങനെ കഴിയും” ” അവൾക്ക് ബുദ്ധിയുണ്ട്” ” അതുകൊണ്ട്? ഓ, അത് ശരി” “അയാൾ അമ്മയുടെ ഒറ്റ മകനാണ്. എങ്ങനെ ആ സ്ത്രീ മരുമകളെ സ്വീകരിക്കും?” ” അത്… Read more »
നിങ്ങൾ മനസ്സിൽ നീരൊഴുക്കുള്ള ഒരു നദി സൂക്ഷിക്കൂ. നിശബ്ദതയെ ഭഞ്ജിക്കാൻ ഒരു നദിയുടെ ശബ്ദം മാത്രം ഉള്ളിടത്ത് കുറച്ചുനേരമെങ്കിലും ഇരിക്കാൻ നിങ്ങൾക്ക് അവസരം കിട്ടിയിട്ടുണ്ടെങ്കിൽ ഇത് എളുപ്പമാണ്. പിന്നീട് ഒരു മരുഭൂമിയിലും നിങ്ങൾക്ക് ദാഹം അനുഭവപ്പെടുകയില്ല. എന്ന് കുൽമു പറയുന്നു.
വീട്ടിലെ മുല്ല പൂക്കുന്നതേ ഇല്ല. കുട്ടിയായിരുന്നപ്പോൾ അബ്ബയുടെ ഗ്രാമത്തിലെ ഒട്ടുമിക്ക എല്ലാ വീടുകളുടെ മുന്നിലുമുള്ള മുല്ലപ്പന്തൽ കണ്ട് കൊതിയോടെ നിന്നിട്ടുണ്ട്. വേനൽ ചൂടിൽ ഉരുകിയൊലിച്ചു ഉറക്കം വരാതെ കിടക്കുന്ന രാത്രികളിൽ തലയിണയുടെ അടിയിൽ മുല്ലപ്പൂക്കൾ വച്ച് ഉറങ്ങുന്ന അബ്ബയെ ഓർക്കും. മരണശേഷം… Read more »