ഊണ് കഴിക്കാൻ അമ്മായി വിളിച്ചു. ഉച്ചനേരത്തിങ്ങോട്ടിറങ്ങിയതിൽ അങ്ങനെയൊരുദ്ദേശം ഉണ്ടായിരുന്നില്ല. എന്നാൽ ഉടനെ എന്റെ ചിന്തയിൽ വാളമ്പുളി പിഴിഞ്ഞൊഴിച്ച വടുകപ്പുളിയൻ നാരങ്ങയും പച്ചമോരും ഇടം പിടിച്ചു. അതും പറഞ്ഞു കേട്ടതാണ്. പണ്ട് ഊണ് നേരത്ത് ഒരിക്കൽ പാല് വാങ്ങാൻ ചെന്നപ്പോൾ ഉണ്ണാൻ അമ്മായിയുടെ അമ്മ നിർബന്ധിച്ച കാര്യം ജ്യേഷ്ഠൻ പറഞ്ഞതോർമ ഉണ്ട്. പൂക്കളുടെ ചിത്രമുള്ള വിരിപ്പുള്ള ചെറിയ പ്ലാസ്ററിക് മേശ, അവർ ചിരി മായാത്ത മുഖവുമായി ജ്യേഷ്ഠനോടൊപ്പം ബെഞ്ചിൽ മുഴുവൻ നേരവും ഇരുന്നു എന്നാണ് പറഞ്ഞത്.
“ഇല്ല, ഞാൻ കഴിച്ചിട്ടിറങ്ങിയതാണ് “.
പഴയ ചിത്രങ്ങളാണെനിക്കിഷ്ടം.
കാഴ്ചകൾക്കപ്പുറത്തെ കേൾവിയും കേൾവികൾക്കപ്പുറത്തെ കാഴ്ചയും അത്ര സന്തോഷം തരുന്ന താകണമെന്നില്ല.
we can’t choose the best to happen in our lives, so I thought let there be only the good ones in wht I create
For a smooth sail