വിളി

കുട്ടികൾ ഒളിച്ചുകളി തുടർന്നു. ഇരുട്ട് വീണതും കടകളിൽ ആളുകൾ അധികമായി വരുന്നതും അവർ ശ്രദ്ധിച്ചിരുന്നു. കടയിലെത്തുന്ന ഇടപാടുകാരുടെ കുട്ടികളെയും അവർ ഇടം കണ്ണിട്ടു നോക്കി. കൂടുതൽ ബഹളം വച്ച് കളിക്കാൻ അത് പ്രേരണയാവുകയും ചെയ്തു. തങ്ങളുടെ സ്വാതന്ത്ര്യത്തെ പ്പറ്റി ആ കുട്ടികളും… Read more »

22.

മമ്മാ കടുകിൻ പാടങ്ങൾ മഞ്ഞനിറത്തിലാണെന്ന്‌ മാസികയിൽ വായിച്ചു. ഒരു പാട് ദൂരം ട്രെയിനിൽ സഞ്ചരിച്ചാൽ കാണാനാകും. അതെന്ന് സംഭവിക്കും എന്നൊരു രൂപമില്ലാത്തതിനാൽ ഞാൻ അടുക്കളയിലെ തട്ടിൽ നിന്ന് കുറച്ച് കടുകെടുത്ത് കുതിർത്തി പാകി നാലിതളുകൾ പോലെയുള്ള, ചിത്രശലഭത്തെ ഓർമിപ്പിക്കുന്ന ഇലകളെ എന്നും… Read more »

21.

മമ്മാ പകലത്തെ വെളിച്ചം കുറയുന്ന തോതിൽ മനസ്സിന് വല്ലാത്ത സമ്മർദ്ദം. ചെറുപ്പത്തിൽ ബൾബിന്റെ ഫിലമെന്റ് മാത്രം ചന്ദ്രക്കല പോലെ തെളിഞ്ഞു കണ്ടിരുന്ന രാത്രികളുടെ ഓർമ്മ. ഇളംചുവപ്പ് വെളിച്ചത്തിൽ മുങ്ങിയ മുറികൾ. അടുക്കളയിലേക്ക് നീളുന്ന ചെറിയ ഇടനാഴിയിൽ വശത്ത് ഇട്ടിരിക്കുന്ന മര ബെഞ്ച്…. Read more »

20.

മമ്മാ ഇവിടെ സന്ധ്യ ആവുകയാണ്. ആകാശത്തെ ഒറ്റ നക്ഷത്രം, ഒരേ  ദിശയിലേക്ക് മടങ്ങുന്ന പക്ഷിക്കൂട്ടങ്ങൾ, നിശ്ചലരാകുന്ന വൃക്ഷങ്ങൾ, ഒറ്റയ്ക്കു പറക്കുന്ന കടവാവലുകൾ. ഒരു ദിവസം കൂടി അവസാനിക്കുകയാണ്. നാളത്തെ ദിവസവും ഇന്നത്തേതു പോലെത്തന്നെ ആയിരിക്കുമോ? കണ്ണിൽ കയറുന്ന ചുടുകാറ്റ്, കറങ്ങിക്കൊണ്ടിരിക്കുന്ന ഫാൻ,… Read more »

19.

മമ്മാ, ഇന്നലെ രാത്രി ഞാൻ ആമിയോടൊപ്പം തങ്ങാനാണ്  തീരുമാനിച്ചിരുന്നത്. ഇന്നവധി ആയതുകൊണ്ട് ഉച്ചവരെ അവളോടൊപ്പം ചിലവഴിച്ച് മടങ്ങാമെന്ന് കരുതി. രാവിലെ ഞങ്ങൾ രണ്ടു പേരും വളരെ വൈകി ഉണർന്നു. അതിനുശേഷവും കിടക്കയിൽ നിന്നെഴുന്നേൽക്കാതെ മണിക്കൂറുകളോളം സംസാരിച്ചുകൊണ്ട് കിടന്നു. ചെറിയ കാര്യങ്ങളിൽ സന്തോഷം… Read more »

When Emptiness flowers

I know that he is seeing someone. From the scent of his shirt, his facial expression when he is sitting in his favourite window seat. We have a sitting place… Read more »

18.

മമ്മാ ഇന്ന് അതി രാവിലെ  ഞാൻ ചാരുകസേരയിൽ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു.അപ്പോൾ മനു വന്നു. അവൾക്ക്‌ ശരിയായി ഉറങ്ങാൻ പറ്റിയില്ല, അത് കൊണ്ടാണ് ഇത്ര രാവിലെ വന്നത്. ഇന്നലെ ഒരു സുഹൃത്തിന്റെ വീട്ടിൽ പോയിരിക്കുകയായിരുന്നു മനു. മരച്ചീനി പുഴുങ്ങിയതും മുളകും ചേർത്ത് കഴിച്ചുകൊണ്ടിരിക്കുമ്പോൾ പുകയിടുന്ന… Read more »

The red slipper

The road looked endless Mirages don’t interest me anymore All of a sudden, I found the small red slipper Alone in the middle of the road. It was so real… Read more »

കേട്ട കാഴ്ച

ഊണ് കഴിക്കാൻ അമ്മായി വിളിച്ചു. ഉച്ചനേരത്തിങ്ങോട്ടിറങ്ങിയതിൽ അങ്ങനെയൊരുദ്ദേശം ഉണ്ടായിരുന്നില്ല. എന്നാൽ ഉടനെ എന്റെ ചിന്തയിൽ വാളമ്പുളി പിഴിഞ്ഞൊഴിച്ച വടുകപ്പുളിയൻ നാരങ്ങയും പച്ചമോരും ഇടം പിടിച്ചു. അതും പറഞ്ഞു കേട്ടതാണ്. പണ്ട് ഊണ് നേരത്ത് ഒരിക്കൽ പാല് വാങ്ങാൻ ചെന്നപ്പോൾ ഉണ്ണാൻ അമ്മായിയുടെ… Read more »

കുട്ടി

ചെറിയ പെൺകുട്ടി അയാളുടെ കാലുകളിൽ തന്നെ സൂക്ഷിച്ചു നോക്കി നിന്നു. അയാൾ ധരിച്ചിരുന്ന ചെരുപ്പ് അവളുടെ ജ്യേഷ്ഠന്റേതു പോലെയുള്ളതായിരുന്നു. പെൺകുട്ടിക്ക് അയാളോട് സ്നേഹം തോന്നി.അതു കൊണ്ട് ചിരിച്ചു. ആയാളും ചിരിച്ചു. പിന്നീട് പെൺകുട്ടി ജ്യേഷ്ഠനുമായി കളിക്കുന്നതുപോലെ ഒരു പുരികം മാത്രം ഉയർത്തിക്കാണിച്ചു…. Read more »