Monthly Archives: July 2020

7.

മമ്മാ,  ഇന്നലെ എനിക്ക് ഒരു മൈനയുടെ തണുത്ത് വിറങ്ങലിച്ച ശരീരം കിട്ടി. ശിശിരം ആരംഭിച്ചതേ ഉള്ളൂ . പാർക്കിലുള്ള ആ വലിയ മരത്തിന്റെ കീഴിൽ അതിനെ സംസ്കരിച്ചു. ഇന്ന് നോക്കിയപ്പോൾ ആ കുഴിമാടം മൂട തക്കവണ്ണം ആ മരം ഇലകൾ പൊഴിച്ചിരിക്കുന്നു.

The same point

The caterpillar was moving along the rim of the bucket It went on and on Crossing the same point many times But could never identify that point “Forgive but never… Read more »

6.

മമ്മാ, നൂറിനെ സന്ദർശിക്കുന്നതിനായി റിക്ഷ കാത്തു നിൽക്കുകയായിരുന്നു ഞാൻ. ഏറെ നേരം നിന്നു. അല്പം മാറി ഒരു അപ്പൂപ്പനും രണ്ട് കൊച്ചുമക്കളും നടവഴിയിൽ ഇരുന്നിരുന്നു. ആൺകുട്ടിക്ക് പത്തു വയസ്സു കാണും. പെൺകുട്ടി ചെറുതാണ്. നാലോ അഞ്ചോ വയസ്സ്, അത്രയേ വരു. അപ്പൂപ്പൻെറയും … Read more »

5.

മമ്മാ,  ചന്ദ്രബിംബം കാണണം എന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. കാർമേഘങ്ങൾ എല്ലാം മറച്ചിരുന്നു. എനിക്ക് ദുഃഖം തോന്നി. എപ്പോഴോ ആകാശ കരിമ്പടക്കെട്ടിൽ  രണ്ടു നക്ഷത്രങ്ങൾ. എന്തുകൊണ്ടോ എനിക്കപ്പോൾ മമ്മയെ ഓർമ്മ വന്നു. മമ്മയുടെ മുഖം മാത്രം. മറ്റൊന്നുമില്ല. അത്ഭുതം തോന്നി. ആ… Read more »

മനസ്സിന്റെ ചെറിയ ആഘോഷങ്ങൾ

ചുവരിൽ ഏതോ ചെടിയുടെ നിഴൽ ഇളകിക്കൊണ്ടിരിക്കും. ഒന്നും ചെയ്യാനില്ല എന്ന് കരുതി അത് നോക്കി കിടന്ന രാത്രികൾ ഒരുപാടുണ്ട്. അങ്ങനെ കിടക്കുമ്പോൾ ആ കൃത്യതയാർന്ന നിഴലുകൾ ഇപ്പോൾ വരച്ചു തീർത്ത ഒരു ചിത്രത്തെ ഓർമിപ്പിച്ചു. ഇലകളുടെ അതിരുകൾ, ജനൽ കമ്പികൾ -എല്ലാം… Read more »

The Key should be with you

The door of almirah is always left open Anyone could make the clothes inside a mess Or anyone could fold the clothes and keep everything in order Just like our… Read more »

ഗന്ധപ്പുരയിൽ ഉള്ളത്

 മരം വെട്ടിയിട്ട് കുറച്ച് ആഴ്ചകളായി.തടിയിൽ കൂണുകൾ മുളച്ചിട്ടുണ്ട്. വശത്ത് കൃഷ്ണകിരീടചെടി പൂത്തു നിൽക്കുന്നു. അത് പറിച്ചു കളയരുത് എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. ജോലി സ്ഥലത്തേക്ക് മടങ്ങി പോകുമ്പോൾ അവിടെ കൊണ്ടുപോയി നടണം. എനിക്ക് വേണമെന്നുള്ള ചെടി മറ്റൊരെണ്ണം ആണ്. പടർന്നു പന്തലിക്കുന്ന… Read more »

4.

മമ്മാ, ഇന്ന് പുലര്കാലത്തിൽ ഒരു സ്വപ്നം കണ്ടു. ഭംഗിയായി അലങ്കരിച്ച ഒരു വീട്. അതിന്റെ ഓടുകൾ ചുവന്നതും ചുവരുകൾ കറുത്ത ചായമടിച്ചതും ആണ്. എന്റെ ഹൃദയത്തെ കവർന്ന കാഴ്ച അതൊന്നുമല്ല. ഓടിൽ  നിന്ന് വള്ളിച്ചെടികൾ താഴേക്ക് തൂങ്ങുന്നു. അവയിൽ കുലകുലയായി ചുവന്ന… Read more »

3.

മമ്മാ,  രാത്രി എത്ര ഭീകരമാണെന്ന് സെലിൻ എന്നോട് പറഞ്ഞു. ഞാൻ അത്ഭുതപ്പെട്ടു കാരണം രാത്രി എനിക്കെന്നുമൊരു ആഹ്ലാദം ആയിരുന്നു. അവളുടെ മാതാവിന്റെ സ്നേഹത്തെയും വാത്സല്യത്തെയും കുറിച്ചുള്ള ഓർമ്മകൾ അവളുടെ നിദ്രയെ കവരുന്നത്രേ. അവളുടെ പിതാവും സഹോദരനും കഴിഞ്ഞ വർഷമുണ്ടായ ലഹളയിൽ മരണപ്പെട്ടു… Read more »

2.

മമ്മാ,  ഞാനാ കത്ത് പിച്ചിചീന്തി എറിഞ്ഞു. ആ തുണ്ടുകൾ അടുപ്പിലെ വെണ്ണീർ ആകുന്നത് നോക്കിനിന്നു. അടുത്ത നിമിഷം എനിക്ക് വല്ലാത്ത നഷ്ടബോധം തോന്നി. അതിൽ എന്താണ് എഴുതിയിരുന്നത് എന്ന് ഞാൻ മറന്നു പോകുന്ന ഒരു ദിവസവും ഇതേപ്പറ്റി ആലോചിച്ചിരുന്നു ഞാൻ വിഷമിക്കും… Read more »