മമ്മാ,
ചന്ദ്രബിംബം കാണണം എന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. കാർമേഘങ്ങൾ എല്ലാം മറച്ചിരുന്നു. എനിക്ക് ദുഃഖം തോന്നി. എപ്പോഴോ ആകാശ കരിമ്പടക്കെട്ടിൽ രണ്ടു നക്ഷത്രങ്ങൾ. എന്തുകൊണ്ടോ എനിക്കപ്പോൾ മമ്മയെ ഓർമ്മ വന്നു. മമ്മയുടെ മുഖം മാത്രം. മറ്റൊന്നുമില്ല. അത്ഭുതം തോന്നി. ആ രാത്രിയിൽ ചുണ്ടിൽ പുഞ്ചിരി വിരിയിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഞാൻ ചിന്തിക്കേണ്ടതാണ്. എന്നാൽ എന്റെ മനസ്സ് ശൂന്യമായിരുന്നു.