Author Archives: Priyanka A R

കുടമണിയും മുളകും

 വലിയ പെരുന്നാളിന് പള്ളിയിലേക്ക് കൊടുക്കാൻ വാങ്ങിയ ആടിനെ ചുറ്റിപ്പറ്റി തന്നെ കുട്ടികൾ നിന്നു. പ്ലാവില കൊണ്ടുപോയി കൊടുക്കുന്നതിലും  ആടിനെ പുന്നാരിക്കുന്നതിലും അവർ ശ്രദ്ധിച്ചു. ഈ ആടിന്റെ കുഞ്ഞുങ്ങൾക്ക് കൂട് ഉണ്ടാക്കി അടുക്കളപ്പുറത്ത് വയ്ക്കുന്നതിനെ പറ്റി  ആഫിയ എന്നോട് സംസാരിച്ചു.  ആടിനെ അറുക്കാൻ… Read more »

പലതരത്തിൽ, ഒന്ന്

മൈനയെ പറത്തി വിട്ടു. വേറെ വഴിയില്ല. നന്നായി സംസാരിക്കുമായിരുന്നു. അതിനു ഭയം തോന്നുന്നുണ്ടാവും – തനിയെ – ഇപ്പോൾ പറന്ന്‌ എവിടെയോ എത്തിയിരിക്കും.  കുട്ടി മുകളിലേക്കു കയറുന്ന പടികളിൽ ആകാശം നോക്കിയിരിക്കുകയാണ്. അല്ല ഒരു പട്ടം- അവൾ അതാണ് നോക്കുന്നത്.  ദീർഘമായി… Read more »

വെള്ളപ്പുസ്തകം

 ഒരാഴ്ച ഞാൻ ഇവിടെ നിന്നും വിട്ടുനിൽക്കുകയാണ്. എന്തോ ഒന്ന് അന്വേഷിച്ച് കണ്ടെത്താൻ ഉണ്ട്. അതെന്താണെന്ന് ഇതുവരെ വ്യക്തമായില്ല, എങ്കിലും യാത്ര തുടങ്ങാതെ വയ്യ.  താഴെ പറയുന്നത് എനിക്കു ചെയ്യാൻ ഇഷ്ടമുള്ള കാര്യങ്ങളാണ്.ഓരോ ദിവസവും ഓരോന്ന് വെച്ച് ചെയ്യണം എന്നാണ് വിചാരം.  മരങ്ങൾക്കിടയിലൂടെ… Read more »

10.

.മമ്മാ,  ഇന്ന് ബസ്സിൽ മുൻ സീറ്റാണു കിട്ടിയത്- മൂന്നു പേർക്ക് ഇരിക്കാവുന്ന സീറ്റ്. രണ്ടു പെൺകുട്ടികളാണ് എന്റെ അടുത്ത് ഇരുന്നിരുന്നത്.ഒരുപോലത്തെ ഉടുപ്പ്, ഒരേ പോലെ മുടി കെട്ടിയിരിക്കുന്നു. റെയിൽവേ ഗേറ്റ് ആയപ്പോൾ രണ്ടുപേരും ചാടിയെഴുന്നേറ്റ് ശബ്ദമുണ്ടാക്കിക്കൊണ്ട് ധൃതിയിൽ ഇറങ്ങിപ്പോയി. അപ്പോൾ അടുത്തിരുന്ന… Read more »

9.

മമ്മാ,  ഇന്നലെ ഞാൻ സെൽമയുടെ അമ്മയെ കാണാൻ പോയിരുന്നു. അവളുടെ തൊട്ടടുത്തു മരണം നിൽക്കുന്നത് പോലെ തോന്നി എനിക്ക്. എന്താണ് കാരണം എന്ന് അറിയാമോ? അവളുടെ മനസ്സിന്റെ ശക്തി ക്ഷയിച്ചു തുടങ്ങിയിരിക്കുന്നു. രണ്ടാഴ്ചയായി പൂർണ്ണമായും കിടക്കയിൽ തന്നെയാണ്. എത്ര ചുണയുള്ളവളായിരുന്നു എന്റെ… Read more »

മരണമില്ലാത്തവർ

“മരുന്നു കഞ്ഞി തരട്ടെ കുറച്ച്? “  “അമ്മ ഉണ്ടാക്കിയതാണോ? “  “വേറെ…, കൊച്ചേച്ചി ഉണ്ടാക്കി ചേട്ടന്റെ കയ്യിൽ കൊടുത്തു വിട്ടിരുന്നത്, അതൊക്കെ അന്തക്കാലമല്ലേ? “  നിശ്ശബ്ദത.  തിരശ്ശീലയ്ക്ക് അപ്പുറത്ത് കുറെപ്പേർ. സ്വന്തക്കാർക്ക് വേണ്ടി അവർ ചെയ്തിരുന്ന കൊച്ചുകൊച്ചു കാര്യങ്ങൾ ഇപ്പോൾ വളർന്നു… Read more »

Tricolor in our act

Yesterday’s was a night of dreams I said “So long” I saw three roosters jumping up high All blue in color And I was watching them through the window. We… Read more »

8.

 മമ്മാ,  രാവിലെ മുതൽ ചുവരുകൾ വൃത്തിയാക്കുകയാണ്. സോപ്പു വെള്ളത്തിൽ തുണി മുക്കി തുടച്ചു കൊണ്ടിരുന്നു. അലമാരകൾ എല്ലാം പൂതലിച്ചു കിടക്കുകയാണ്.  റോഡിനപ്പുറം ഉള്ള കെട്ടിടത്തിലെ ഒറ്റ മുറി യുടെ ഉൾവശം ഇവിടെ നിന്ന് നോക്കിയാൽ കാണാം. അവിടെ താമസിക്കുന്ന ആൾ തനിച്ചാണ്… Read more »

ഒഴുകിപ്പോകുന്ന ഒരു നക്ഷത്രം

പറമ്പ് വൃത്തിയാക്കൽ അവസാനിപ്പിച്ച് എല്ലാവരും പോയി. പടിഞ്ഞാറേ  മൂലയിലുള്ള കാപ്പിച്ചെടി മാത്രം നിർത്തിയിട്ടുണ്ട്. വെള്ളപ്പൂക്കൾ കാണുന്നത് സന്തോഷം തന്നെ. ഇളംവെയിൽ. ഇവിടെ മാത്രം തുമ്പികൾ കൂട്ടമായി പറക്കുന്നു. ഇവയെല്ലാം ഇവിടെത്തന്നെ ഉണ്ടായിരുന്നതാണോ? ഇനി പാർക്കാൻ ഇടമില്ലാതെ വരുമോ?  ഇത്രയ്ക്കധികം ഒഴിഞ്ഞ പറമ്പുകൾ… Read more »

7.

മമ്മാ,  ഇന്നലെ എനിക്ക് ഒരു മൈനയുടെ തണുത്ത് വിറങ്ങലിച്ച ശരീരം കിട്ടി. ശിശിരം ആരംഭിച്ചതേ ഉള്ളൂ . പാർക്കിലുള്ള ആ വലിയ മരത്തിന്റെ കീഴിൽ അതിനെ സംസ്കരിച്ചു. ഇന്ന് നോക്കിയപ്പോൾ ആ കുഴിമാടം മൂട തക്കവണ്ണം ആ മരം ഇലകൾ പൊഴിച്ചിരിക്കുന്നു.