മമ്മാ,
രാവിലെ മുതൽ ചുവരുകൾ വൃത്തിയാക്കുകയാണ്. സോപ്പു വെള്ളത്തിൽ തുണി മുക്കി തുടച്ചു കൊണ്ടിരുന്നു. അലമാരകൾ എല്ലാം പൂതലിച്ചു കിടക്കുകയാണ്.
റോഡിനപ്പുറം ഉള്ള കെട്ടിടത്തിലെ ഒറ്റ മുറി യുടെ ഉൾവശം ഇവിടെ നിന്ന് നോക്കിയാൽ കാണാം. അവിടെ താമസിക്കുന്ന ആൾ തനിച്ചാണ് ഇടയ്ക്കിടെ ഉറക്കെ കരയുന്നത് കാണാം കഴിഞ്ഞദിവസം വലത്തേ കവിളിൽ അമർത്തി പിടിച്ചു കൊണ്ട് കരയുന്നു. ഞാൻ ഇവിടെ നിന്ന് അവിടെ നടക്കുന്നത് ശ്രദ്ധിക്കുന്നുണ്ടെന്ന് ആർക്കും അറിയാൻ പറ്റില്ല ഞാൻ അടഞ്ഞ ജനലിന്റെ വിള്ളലിലൂടെയാണ് നോക്കുന്നത്.