മമ്മാ,
ഞാനിന്ന് മെഴുകുതിരികളുടെ ഒരു എക്സിബിഷന് പോയി. ഒരു സ്റ്റാളിൽ കയറിയപ്പോൾ പല ആകൃതിയിലുള്ള മെഴുകുതിരികൾ കത്തിച്ച വെച്ചിരിക്കുന്നു. പെട്ടെന്ന് എനിക്കെന്തോ ഒരോർമ്മ. മറവിയുടെ നേർത്ത ആവരണത്തിനുള്ളിൽ എന്തോ എന്തോ എന്റെ മസ്തിഷ്കത്തിൽ തെളിഞ്ഞു. അല്പം കഴിഞ്ഞപ്പോൾ അതെനിക്ക് പൂർണമായി തെളിഞ്ഞു കാണാറായി. പണ്ട് കുട്ടിക്കാലത്ത് ഒരു ദിവസം രാത്രി എവിടെനിന്നോ മടങ്ങുമ്പോൾ പാലം ഇറങ്ങിയപ്പോൾ ഒരു ചാപ്പൽ കണ്ടു. ചുറ്റും ഇരുട്ട്. നടുവിൽ ആ ചാപ്പൽ. അവിടെ നിറയെ മെഴുകുതിരികൾ തെളിയിച്ചിരുന്നു
സുഹൃത്തേ ..
ഇപ്പോഴാണ് “PriyankaCoffee Thoughts.com” ശരിക്കും വായിച്ചത്. എങ്ങനെയാ ഇങ്ങനെയൊരു എഴുത്തിന്റെ ചിന്ത വന്നത്? മുമ്പ് എഴുതുമായിരുന്നോ? ഇതൊക്കെ താങ്കൾ സ്വയം എഴുതിയതാണല്ലേ. അത്ഭുതം തോന്നുന്നുണ്ട്. വളരെ മനോഹരമായിട്ടുണ്ടല്ലോ. മനസ്സിരുത്തി വായിക്കാൻ ഇതുവരെയും ശ്രമിക്കാതിരുന്നതിനു ക്ഷമചോദിച്ചു കൊള്ളട്ടെ. ഇപ്പോ ഓരോന്ന് വായിക്കുമ്പോഴും വളരെ നന്നായിരിക്കുന്നു. വരികൾ അല്ലെങ്കിൽ ചിന്തകൾ തമ്മിലുള്ള ലിങ്ക് കിട്ടാതെ ഇടയ്ക്കു ഒരു ബുദ്ധിമുട്ട് തോന്നിയിരുന്നു, പിന്നെ ആ ഒരു ലിങ്കിനായി അവസാനം വരെ കാത്തിരിക്കും, ലിങ്ക് കിട്ടുമ്പോൾ തിരികെ പോയി ചേർത്തുവായിച്ചു വരും. പിന്നെയാണ് മനസിലായത് അതാണ് ഇതിലെ സൗന്ദര്യത്തിന്റെ കാരണങ്ങളിലൊന്ന് എന്ന്.
വരികളിലെയും ആശയങ്ങളിലെയും ആഴം, അതിന്റെ ഉറവിടത്തിന്റ പക്വത എടുത്തുകാണിക്കുന്നുണ്ടെന്ന് തോന്നി. ഒരു നിറവിൽ നിന്നാണ് ഈ വരികൾ വരുന്നതെന്ന് വ്യകതമാണ്, അതുകൊണ്ടാവാം ഈ ചിന്തകളോടൊപ്പം പോയി മടങ്ങിയെത്തുമ്പോൾ വായനക്കാരുടെ ഉള്ളും നിറയുന്നത്.
എങ്ങനെയാണു ഇത്രയേറെ ആഴത്തിലേക്ക് പോകാൻ കഴിഞ്ഞത്?
കാവ്യഭംഗിയുള്ള ഓരോ ചിന്താശകലങ്ങളിലും ആഴത്തികളുള്ള കോറിയിടലുകൾ ബാക്കിവെയ്ക്കുന്നുണ്ട്. ആ പാടുകളിലൂടെയാവണം വായനക്കാർ സഞ്ചരിക്കേണ്ടത് എന്ന് നിർബന്ധമുള്ളതുപോലെ..
പുലർച്ചെ മുകൾനിലയിലെ ചാരുപടിയിൽ കണ്ണടച്ചിരുന്നു മുല്ലപ്പൂമണം ആസ്വദിക്കാനും, ഉള്ളിൽ നീരൊഴുക്കുള്ള നദിയെ സൂക്ഷിക്കാനും കഴിയുന്നയാൾക്കു, പ്രകൃതിയുടെ താളത്തിനൊത്തു ഉള്ളിൽ കൊളുത്തിയ വിളക്കിന്റെ നാളത്തെ ഉലയ്ക്കുവാൻ ഒരു കാറ്റിനും കഴിയില്ലയെന്ന സത്യം തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. ഇലയും പൂക്കളും കാറ്റും സൂര്യപ്രകാശവും ഒപ്പം ഏകാന്തതയും വന്നു മുട്ടിവിളിക്കുമ്പോൾ തിരികെ നടക്കാൻ കഴിക്കുക എന്നത് വലിയ ഭാഗ്യം തന്നെയാണ്. ജീവിതത്തിൽ ഒന്നും നഷ്ടപ്പെടുന്നില്ല എന്നും കാലം ഓരോരുത്തർക്കുമായി കരുതിവയ്ക്കുന്ന അനുഭവങ്ങൾ അതാതു കാലത്തിന്റെ മാത്രം സമ്പത്താണെന്നും അത് തുടർന്നും ഏച്ചുകെട്ടാൻ ശ്രമിച്ചാൽ മുഴച്ചിരിക്കുമെന്നുമുള്ള തിരിച്ചറിവ്, തനിക്ക് ഉപയോഗശൂന്യമായതുമൊക്കെ ആവശ്യം കഴിഞ്ഞാൽ വലിച്ചെറിയുന്ന മനുഷ്യമനസിനോടുള്ള ആ കുഞ്ഞിന്റെ നിഷ്കളങ്കവും വിഫലവുമായ പ്രതിഷേധം ഒക്കെ ഒക്കെ വളരെ ഹൃദ്യം..
പൂക്കൾ വിടരട്ടെ, വാടട്ടെ എന്നാൽ സുഗന്ധം നിങ്ങളുടേതാണ്, അതങ്ങനെ തന്നെയാണ്.
കാലം നിങ്ങൾക്കായതു കാത്തുവയ്ക്കട്ടെ.. ഇനിയും എഴുതുക. എഴുതിയതിനു നന്ദി..
സുഹൃത്തേ ..
ഇപ്പോഴാണ് “Priyanka Coffee Thoughts” ശരിക്കും വായിച്ചത്. എങ്ങനെയാ ഇങ്ങനെയൊരു എഴുത്തിന്റെ ചിന്ത വന്നത്? മുമ്പ് എഴുതുമായിരുന്നോ? ഇതൊക്കെ താങ്കൾ സ്വയം എഴുതിയതാണല്ലേ. അത്ഭുതം തോന്നുന്നുണ്ട്. വളരെ മനോഹരമായിട്ടുണ്ടല്ലോ. മനസ്സിരുത്തി വായിക്കാൻ ഇതുവരെയും ശ്രമിക്കാതിരുന്നതിനു ക്ഷമചോദിച്ചു കൊള്ളട്ടെ. ഇപ്പോ ഓരോന്ന് വായിക്കുമ്പോഴും വളരെ നന്നായിരിക്കുന്നു. വരികൾ അല്ലെങ്കിൽ ചിന്തകൾ തമ്മിലുള്ള ലിങ്ക് കിട്ടാതെ ഇടയ്ക്കു ഒരു ബുദ്ധിമുട്ട് തോന്നിയിരുന്നു, പിന്നെ ആ ഒരു ലിങ്കിനായി അവസാനം വരെ കാത്തിരിക്കും, ലിങ്ക് കിട്ടുമ്പോൾ തിരികെ പോയി ചേർത്തുവായിച്ചു വരും. പിന്നെയാണ് മനസിലായത് അതാണ് ഇതിലെ സൗന്ദര്യത്തിന്റെ കാരണങ്ങളിലൊന്ന് എന്ന്.

– അനീഷ്.