മമ്മാ,
രാത്രി എത്ര ഭീകരമാണെന്ന് സെലിൻ എന്നോട് പറഞ്ഞു. ഞാൻ അത്ഭുതപ്പെട്ടു കാരണം രാത്രി എനിക്കെന്നുമൊരു ആഹ്ലാദം ആയിരുന്നു. അവളുടെ മാതാവിന്റെ സ്നേഹത്തെയും വാത്സല്യത്തെയും കുറിച്ചുള്ള ഓർമ്മകൾ അവളുടെ നിദ്രയെ കവരുന്നത്രേ. അവളുടെ പിതാവും സഹോദരനും കഴിഞ്ഞ വർഷമുണ്ടായ ലഹളയിൽ മരണപ്പെട്ടു പോയി. മാതാവ് അവർക്ക് അപരിചിതമായ ഗ്രാമത്തിൽ ഒരു കുടിലിൽ ജീവിച്ചു വരുന്നു.