ഇപ്പോഴെനിക്കെന്താണ് അതെപ്പറ്റി തോന്നുന്നതെന്ന് ചോദിക്കു.
“അറിയില്ല “
ഇനിയൊരിക്കലും ചിലപ്പോൾ തമ്മിൽ കാണില്ല എന്നു തോന്നിയ നിമിഷം അയാൾ അകന്നു പോയതാണോ? ആയിടെ തിരിച്ചും മറിച്ചും കുറേ ആലോചിച്ചിരുന്നു. പിന്നീ ട ത് നിർത്തി.
എപ്പോഴോ മനസ്സിലായി മനുഷ്യരെ മനസ്സിലാക്കാൻ ജീവിതമെന്നെ പാകപ്പെടുത്തുകയാണെന്ന്. നിങ്ങളെപ്പോലെ ഞാനുമതിനെ ഒരു തമാശയായി എടുക്കുകയാണ്.