ഒറ്റയ്ക്ക് കുന്നിൻ മുകളിലും പുഴയോരത്തും പോയിരിക്കരുതെന്ന് അവൻ എന്നോട് പറഞ്ഞു. ശ്രദ്ധിക്കണം, പെൺകുട്ടികൾ വളരെ ശ്രദ്ധിക്കണം.
ഞാൻ വളരെ സന്തോഷത്തിലായിരുന്നു. സുഖകരമായ ചിന്തകൾ, അധികം ഇടവേളകളില്ലാതെ ചുണ്ടിൽ വിരിയുന്ന പുഞ്ചിരി.
മഴ പെയ്തു തുടങ്ങി. സൂര്യൻ കത്തിജ്വലിക്കുകയാണ് . എന്റെ ആത്മാവിന്റെ സംഗീതം
ഉണരുകയാണ്. എന്നിലുടനീളം പടരുകയാണ്.
സംഭാഷണശകലങ്ങൾ ഓർമയിൽ നിന്നെടുത്ത് വീണ്ടും വീണ്ടും ഞാനാലോചിക്കും. ഞാനന്ന്വേഷിക്കുന്ന സത്യത്തെ അതിൽ കണ്ടെത്തി സന്തോഷിക്കും.
ജീവിതം എന്താണ്?