.വല്ലാത്ത സന്തോഷമോ ദുഃഖമോ തോന്നുമ്പോഴാണ് ഞാനെന്റെ ചുവന്ന നോട്ടുപുസ്തകം തുറക്കുക. അന്നെന്റെ ഹൃദയം സന്തോഷത്താൽ എത്ര വിടർന്നിരുന്നു എന്ന് പറഞ്ഞറിയിക്കാൻ വയ്യ. സമ്മാനമായി ലഭിച്ച പുതിയ പേനയിൽ ഞാൻ മഷി നിറച്ചു.എങ്ങനെ എഴുതണം എന്ന് എനിക്കറിഞ്ഞുകൂടായിരുന്നു. പുസ്തകത്തിന്റെ ഏടുകൾ കീറുക എന്നത് എനിക്ക് വലിയ വേദനയുണ്ടാക്കുന്ന കാര്യം ആണ് .അതിനാൽ ഏറെ നേരം ഞാന് തുറന്ന പുസ്തകത്തിനു മുന്നിലിരുന്നു.
ഞാൻ അവന്റെ അടുത്ത സുഹൃത്താണെന്നും അതേ ചൊല്ലി ചങ്ങാതിമാരോട് വാത് വെച്ചിട്ടാണ് വന്നിരിക്കുന്നത് എന്നും അവൻ പറഞ്ഞു.
“വെറുതെ അഭിനയിച്ചാൽ മതി. എപ്പോഴും നമ്മൾ സംസാരിക്കുന്നു, തമാശകളൊക്കെ പറയുന്നു, അങ്ങനെ “
“എന്നെക്കൊണ്ട് അങ്ങനെയൊന്നും പറ്റുമെന്നു തോന്നുന്നില്ല”
“ഒരു മാസം മതി”
“പറ്റില്ല”
“രണ്ടാഴ്ച?”
“ഇല്ല”
“ഒരു ദിവസം?”
“നടക്കില്ല”
“ഒരു നിമിഷം?”
ഞാൻ നിശബ്ദയായി പോയി. ഉള്ളിൽത്തട്ടി പറഞ്ഞ വാക്കുകൾ എന്നെ ആകെ ഉലച്ചു കളഞ്ഞു. അധി കുറിച്ച് വീണ്ടും ആലോചിക്കുമ്പോൾ എന്റെ മനസ്സിൽ തിക്കി വരുന്ന വികാരങ്ങൾ വിവരണാതീതമാണ്. ഇത് കേൾക്കാനാണോ ഞാൻ കൊതിച്ചിരുന്നത്?
എനിക്ക് ക്ഷീണം തോന്നുന്നു, ശരീരത്തിനും മനസിനും.