2.

      No Comments on 2.

ശബ്ദാമയമായ തെരുവിൽ, ആൾക്കൂട്ടത്തിൽ വച്ചാണ് ഞാൻ അവനെ ആദ്യമായി കാണുന്നത്. അരുവിന്റെ  കൂടെ ആയിരുന്നു ഞാൻ. അവൾ അവനോട് എന്തോ സംസാരിച്ചുകൊണ്ടിരുന്നു.  തെരുവിലെ ബഹളമോ അവരുടെ സംഭാഷണമോ എന്റെ ചെവിയിൽ പതിയുന്നേ  ഉണ്ടായിരുന്നില്ല. ഞാൻ ആഴത്തിൽ അറിയുന്ന,കാലങ്ങളായി ഞാൻ തേടുകയായിരുന്നു ഒരാൾ. നിങ്ങൾ വിശ്വസിക്കില്ല എനിക്കറിയാം,കഴിയുമെങ്കിൽ മനസ്സിലാക്കൂ. എനിക്ക് തീർച്ചയുണ്ടായിരുന്നു  ഞാൻ അവനെ അന്ന് ആദ്യമായി കാണുകയാണെന്ന്. ഇതിനും എത്രയോ മുൻപ് എനിക്കവനെ  അറിയാമായിരുന്നു. എനിക്ക് അത്തരത്തിൽ അനുഭവപ്പെട്ടു. മുൻപൊരിക്കലും ഇങ്ങനെ ഒരു തോന്നൽ ഉണ്ടായിട്ടില്ല.

 കാര്യം പറഞ്ഞാൽ എന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ സ്പർശിക്കാൻ തക്കവണ്ണം ഒന്നും അവൻ അപ്പോൾ ചെയ്തില്ല. മുൻപ് പറഞ്ഞില്ലേ ഞങ്ങൾ തമ്മിൽ സംസാരിച്ചതേ  ഇല്ല.

 അന്ന് ഞാൻ അത്ര കാര്യമായി എടുത്തില്ല. പിന്നീട് ഓരോന്ന് സംഭവിക്കുമ്പോൾ നാമറിയാതെ നമ്മുടെ മനസ്സ് ഗതകാല സംഭവങ്ങളെ തേടി പിടിക്കും, കൂട്ടിയിണക്കും,വ്യാഖ്യാനിക്കാനുള്ള ത്വര  നിയന്ത്രണാതീതമാവും. ഇതെല്ലാം എന്റെ അനുഭവമാണ്.എന്നെ സംബന്ധിച്ചിടത്തോളം അതാണ്‌  സത്യവും.

(തുടരും)

Spread the fragrance

Leave a Reply

Your email address will not be published.