3.

      No Comments on 3.

എത്രയും പെട്ടെന്ന് കുറച്ചു പണവുമായി നദിക്കരയിൽ വരണമെന്ന് പറഞ്ഞ് അവനെന്നെ ടെലിഫോണിൽ വിളിച്ചു പറഞ്ഞു.എനിക്ക് വല്ലാത്ത ഉത്‍സാഹം തോന്നി, അധികമായ സന്തോഷവും. പെട്ടെന്നുതന്നെ വീട് പൂട്ടി ഞാൻ പുറത്തിറങ്ങി.

കഠിനമായ വെയിലുള്ളതിനാലാവും, നദീതടം വിജനമായിരുന്നു. അവിടെ ഞങ്ങളിരുവരും മാത്രം. ആ ചിന്ത സന്തോഷം പകരുന്നതായിരുന്നു.

വലിയ ധൃതിയിൽ അക്ഷമനായി നിൽക്കുകയായിരുന്നു അവൻ. എന്നെക്കണ്ടപ്പോൾ ഓടി അടുത്തേക്ക് വന്നു

“പണമെവിടെ? “

ഞാൻ ഒരക്ഷരം മിണ്ടാതെ പണമെടുത്തു കൊടുത്തു.

“ഒരത്യാവശ്യം വന്നതുകൊണ്ടാണ് നിന്നെ ഇത്ര ദൂരം വിളിച്ചു വരുത്തേണ്ടി വന്നത്. പിന്നെക്കാണാം “

ഞാൻ നദിക്കഭിമുഖമായി തിരിഞ്ഞു നിന്നു. എന്റെ ഹൃദയം സന്തോഷത്താൽ തുള്ളിക്കളിച്ചു, നദിക്കൊപ്പം അൽപനേരം ഒഴുകി.

വെറുതെ ഒന്നു കാണാൻ വിളിച്ചതാണെന്നെ.

സൂര്യ രശ്മികളാൽ  ആ ജലാശയം വെട്ടിത്തിളങ്ങി. മനസ്സിൽ പ്രണയം വിടരുമ്പോൾ കാണുന്നതെല്ലാം മനോഹരമായിതോന്നും.

Spread the fragrance

Leave a Reply

Your email address will not be published.