ചെറിയ പെൺകുട്ടി അയാളുടെ കാലുകളിൽ തന്നെ സൂക്ഷിച്ചു നോക്കി നിന്നു. അയാൾ ധരിച്ചിരുന്ന ചെരുപ്പ് അവളുടെ ജ്യേഷ്ഠന്റേതു പോലെയുള്ളതായിരുന്നു. പെൺകുട്ടിക്ക് അയാളോട് സ്നേഹം തോന്നി.അതു കൊണ്ട് ചിരിച്ചു. ആയാളും ചിരിച്ചു. പിന്നീട് പെൺകുട്ടി ജ്യേഷ്ഠനുമായി കളിക്കുന്നതുപോലെ ഒരു പുരികം മാത്രം ഉയർത്തിക്കാണിച്ചു. അതിനയാളുടെ പ്രതികരണം കുട്ടി ഉദ്ദേശിച്ചപോലെയല്ല. അപ്പോൾ അതു ജ്യേഷ്ഠനല്ലെന്നു അവൾക്കു മനസ്സിലായി. കുട്ടി അമ്മയുടെ തോളിൽ ചാഞ്ഞു കിടന്ന് കണ്ണടച്ചു.