17.

      No Comments on 17.

മമ്മാ,

മതിലിനപ്പുറത്തെ പുരയിടത്തിലാണ് അമ്പഴമരം. അതിന്റെ ചില്ലയിൽ ഒരു പക്ഷിയെപ്പോലെ എന്തോ അനങ്ങാതെ ഇരിക്കുന്നുണ്ട്. എന്റെ ദൂരക്കാഴ്ച വീണ്ടും മോശപ്പെട്ട് വരികയാണെന്ന് തോന്നുന്നു. അതത്രമേൽ നിശ്ചലമായി ഇരിക്കുന്നത് കൊണ്ട്  അതിന് ജീവനുണ്ടോ എന്ന് പോലും സംശയം.

അമ്പഴങ്ങ കുലകുലയായി തൂങ്ങിക്കിടക്കുന്നത് വളരെ ഭംഗിയുള്ള കാഴ്ചയാണെന്ന് കേട്ടിട്ടുണ്ട്. ഞാൻ കുട്ടിയായിരിക്കുമ്പോൾ എനിക്കും ജ്യേഷ്ഠനുമായി ഒരു ദീർഘദർശിനി കുഴൽ ഉണ്ടായിരുന്നല്ലോ. അതിപ്പോൾ കിട്ടിയിരുന്നേൽ നന്നായിരുന്നു. എങ്കിൽ ഞാൻ ഏറ്റവും ആദ്യം ചെയ്യുക ഗ്രാമത്തിൽ ചിലവഴിച്ച എന്റെ ബാല്യകാലത്തെ അതിലൂടെ നോക്കിക്കാണുകയാണ്.

Spread the fragrance

Leave a Reply

Your email address will not be published.