ഓരോരുത്തരും അവരുടേതായ ലോകങ്ങൾ സൃഷ്ടിച്ച് അതിനുള്ളിൽ വസിക്കുന്നുവരായത് കൊണ്ട് തന്നെ ഓരോരുത്തർക്കും അവരുടേതായ ന്യായീകരണങ്ങളുണ്ട്, എല്ലാത്തിനും.
ആരെയും ഒന്നിനും കുറ്റപ്പെടുത്താനാവില്ല.
ജീവിതം നമ്മെ വഹിച്ചു കൊണ്ടു പോകുന്ന വഴികൾ ഓരോരുത്തരെയും വലയം ചെയ്യുന്ന ചിന്തകളെ രൂപപ്പെടുത്തുന്നു.ചിന്തയുടെ തലങ്ങൾ പ്രകാശിക്കണം, അഥവാ പ്രകാശിപ്പിക്കണം. കോടാനുകോടി ഗോളങ്ങൾ ഒഴുകി നടക്കുമ്പോൾ ഒരു മിന്നാമിനുങ്ങിന്റെ പ്രകാശമെങ്കിലും നമ്മുടേതിൽ നിന്നും ബഹിർഗമിക്കണം. ദീപങ്ങളുടെ നടുവിൽ വസിക്കുന്നതു ഗുണം ചെയ്യും.അകലെയുള്ള നക്ഷത്രങ്ങളുടെ അടുത്തേക്കുള്ള വഴി ഒരുക്കുന്നതിൽ സഹായിക്കും.
എല്ലാവരുടെയും സമയം വ്യത്യസ്തമാണ്. നിങ്ങളുടേതാകുമ്പോൾ മറ്റാരും പറഞ്ഞു തരാതെ തന്നെ അത് മനസ്സിലാക്കാൻ സാധിക്കും. അനന്തതയിൽ ലയിക്കാൻ നിങ്ങൾ സ്വയം വികസിക്കും.