ഇതെല്ലാം ഞാൻ മമ്മയ്ക്കെഴുതിയ കത്തുകളാണ്. മമ്മയുടെ മനസ്സിൽ സന്തോഷവും ഉന്മേഷവും നിറയ്ക്കാൻ. ഒരു ദിവസം മമ്മയെ കാണാതെ എങ്ങനെ കഴിയുമെന്നോർത്തു ഞാൻ ഭയന്നിട്ടുണ്ട്, പണ്ട്. ഞാൻ ഇപ്പോഴും ഇവിടെ പഠിച്ചുകൊണ്ടിരിക്കുകയാണ് എന്നായിരിക്കുമോ മമ്മ കരുതുന്നത്? എത്രയോ വർഷങ്ങളായി ഈ നഗരത്തിൽ വന്നിട്ട്.
എന്റെ മമ്മ നന്മയാണ്. എനിക്കും കിട്ടിയിട്ടുണ്ട് അതിലൊരംശം.