ഇടയിൽ സംഭവിച്ചതെന്ത്?

1. മാസങ്ങൾക്കുമുമ്പ് നടന്ന സംഭവങ്ങൾ ഇപ്പോൾ എന്റെ മനസ്സിൽ തേട്ടി തേട്ടി വരാനുള്ള കാരണം എനിക്ക് തീരെ വ്യക്തമാകുന്നില്ല. അതിനുതകുന്ന യാതൊരുവിധ സംഭവങ്ങളും ഇപ്പോൾ നടന്നില്ല എന്ന് എനിക്ക് ഉറപ്പു പറയാൻ ആകും . ആഹ്ലാദകരമായ ആ ദിനങ്ങളെക്കുറിച്ച് ഞാൻ ഇടയ്ക്ക് പോലും ആലോചിക്കാറില്ല. പക്ഷേ ഇന്ന് എന്തോ മുറിയിൽ ഒറ്റയ്ക്കിരുന്നപ്പോൾ എന്റെ മനസ്സ് പഴയ കാര്യങ്ങളിലേക്ക് തിരിച്ചുപോയി. ആ വിചാരങ്ങളിൽ നിന്നും മടങ്ങി പോരാൻ ഞാൻ ശ്രമിച്ചതുമില്ല .എന്റെ ചിന്തകളുടെ കടിഞ്ഞാൺ ആ വഴിയിൽ എവിടെയോ കളഞ്ഞു പോയി.

 ഇവിടെ ഇരുന്ന് നോക്കിയാൽ ആട്ടിൻപറ്റങ്ങൾ മൺ വഴിയിലൂടെ നടന്നകലുന്നത് കാണാം.വൈകുന്നേരങ്ങളിലെ  സ്ഥിരം കാഴ്ചയാണ് . ഇന്നവയെ കണ്ടപ്പോ ൾ സന്തോഷം തോന്നുന്നു.

(തുടരും)

Spread the fragrance

Leave a Reply

Your email address will not be published.